2015, ഏപ്രിൽ 28, ചൊവ്വാഴ്ച

വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നും പോകാവുന്ന രാജ്യങ്ങൾ heart emoticon
*******************************************************************************
താഴെപ്പറയുന്ന രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് പ്രത്യേകിച്ച് വിസ ഇന്ത്യയിൽ നിന്നും എടുത്തു പോകേണ്ട ആവശ്യമില്ല. പോകാവുന്ന രാജ്യങ്ങളും സന്ദർശന ദിവസപരിധിയും താഴെപ്പറയുന്നു. ഇത് പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക
ബൊളീവിയ - 90 ദിവസങ്ങൾ
ബുറുണ്ടി - 30 ദിവസങ്ങൾ.. പോകുമ്പോൾ ബുജുംബുര ഇന്റർ നാഷണൽ എയർപോർട്ടിൽ മാത്രമേ ചെന്നിറങ്ങാൻ പാടുള്ളൂ.
കംബോഡിയ - 30 ദിവസങ്ങൾ
എത്യോപ്പിയ , ഗിനിയ - 90 ദിവസങ്ങൾ
ഘാന - 30 ദിവസങ്ങൾ ( ശ്രദ്ധിക്കേണ്ടത് ഘാന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം)
ഇന്തോനേഷ്യ - 30 ദിവസങ്ങൾ
ജോർദ്ദാൻ - 2 ആഴ്ച ( 3000 അമേരിക്കൻ ഡോളർ കൂടി കരുതണം)
കെനിയ - 3 മാസം
ലാവോസ് - 30 ദിവസങ്ങൾ
മഡഗാസ്കർ - 90 ദിവസങ്ങൾ
മാലിദ്വീപ് - 90 ദിവസങ്ങൾ
മകാവോ ദ്വീപ്‌ - 30 ദിവസങ്ങൾ
പലാവ് - 30 ദിവസങ്ങൾ
സെയിന്റ് ലുസിയ - 6 ആഴ്ചകൾ
സമോവ - 60 ദിവസങ്ങൾ
സീഷെൽസ് - ഒരു മാസം
സോമാലിയ - 30 ദിവസങ്ങൾ ( ഈ രാജ്യത്ത് പോകുമ്പോൾ എത്തുന്നതിനു രണ്ടു ദിവസം മുന്പ് എങ്കിലും സൊമാലിയയിലെ സ്പോണ്‍സറുടെ ഒരു ക്ഷണക്കത്ത് സോമാലിയ എയർപോർട്ട്‌ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ ലഭിച്ചിരിക്കണം)
തായ് ലാൻഡ്‌ - 15 ദിവസം ( വിസ ചാർജ് ആയി 1000 തായ്‌ ഫത് അടയ്ക്കണം. തായ് ലാൻഡിൽ വന്നിറങ്ങിയ ശേഷം അടച്ചാൽ മതി)
ടിമോർ ലെസേ - 30 ദിവസം
ടോഗോ - 7 ദിവസം
ടുലാവ് - ഒരു മാസം
ഉഗാണ്ട
സോമാലി ലാൻഡ്‌ - 30 ദിവസം ( 30 അമേരിക്കൻ ഡോളർ വന്നിറങ്ങുമ്പോൾ അടയ്ക്കണം)
ന്യൂ - 30 ദിവസം
നേപ്പാൾ : 1950 ലെ സമാധാന കരാർ അനുസരിച്ച് ഏതൊരു ഇന്ത്യൻ പൗരനും നേപ്പാളിൽ എത്ര നാൾ വേണമെങ്കിലും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ട്‌.
ഡൊമിനിക - 6 മാസം
ഇക്വഡോർ - 90 ദിവസം
മൌറീഷ്യസ് - 90 ദിവസം
മൈക്രോനേഷ്യ - 30 ദിവസം
ഗ്രെനാട - 3 മാസം
ഹെയ്തി - 3 മാസം
എൽ സാൽവഡോർ - 90 ദിവസം
ഫിജി - 4 മാസം
സെയിന്റ് കിറ്റ്സ് - 3 മാസം
സെയിന്റ് വിന്സെന്റ് ആൻഡ്‌ ദി ഗ്രെനാഡൈൻസ് - ഒരു മാസം
ട്രിനീ ടാഡ് - 90 ദിവസം
വനൗതു - 30 ദിവസം
ടർകിഷ് റിപ്പബ്ലിക് ഓഫ് നോർത്തെണ്‍ സൈപ്രസ് - 3 മാസം
ഹോങ്കോങ്ങ് - 14 ദിവസം
മോണ്‍ടെസ്റാറ്റ് - 6 മാസം
കൈക്കോസ് ദീപുകൾ - 30 ദിവസം
കൂക്ക് ദ്വീപുകൾ - 31 ദിവസം
പിറ്റ് കൈം ദ്വീപുകൾ - 14 ദിവസം

2015, ജനുവരി 8, വ്യാഴാഴ്‌ച

"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്. ഓപന്‍ ഹേര്‍ട്ട് സര്‍ജറിയല്ലാതെ വേറെ വഴിയില്ല" -

എന്ന് അലോപ്പതി ഡോക്ടര്‍ വിധിയെഴുതിയ രോഗികളോട് പയ്യന്നൂരിലെ ബിനോയ്‌ എന്ന യുവാവിന് ഒരപേക്ഷയുണ്ട്.
"ലക്ഷങ്ങള്‍ ചെലവു വരുന്ന സര്‍ജ്ജറി നടത്താനാണ് തീരുമാനമെങ്കില്‍ സര്‍ജറിക്കുള്ള തിയ്യതി പത്തു ദിവസം നീട്ടി നിശ്ചയിക്കാന്‍ ഡോക്ടറോട് പറയൂ. എന്നിട്ട് നേരെ ട്രെയിന്‍ പിടിച്ച് പയ്യന്നൂരിലെ എന്‍റെ വീട്ടിലേക്ക് പോരൂ. ഇവിടെ താമസിച്ച് ചെലവ് കുറഞ്ഞ ഈ പച്ചമരുന്നു ചികിത്സക്ക് വിധേയനായി പത്തു ദിവസത്തിനു ശേഷം വീണ്ടും നിങ്ങളുടെ ഡോക്ടറെ ചെന്ന് കണ്ടു ടെസ്റ്റുകള്‍ നടത്തൂ. അപ്പോഴും സര്‍ജ്ജറി വേണമെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നതെങ്കില്‍ മാത്രം സര്‍ജറിക്ക് വിധേയനാവൂ."
ഇവിടത്തെ ചികിത്സ കഴിഞ്ഞ് പരിശോധന നടത്തിയാല്‍ ഒരു ബ്ലോക്കും ഉണ്ടായിരിക്കുന്നതല്ലെന്നും, രോഗത്തിന്‍റെ ഏതു ഘട്ടത്തിലായാലും ഈ ചികിത്സ ഫലപ്രദമാണെന്നും തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉറപ്പു തരുന്ന ബിനോയിക്ക് പൂര്‍ണ്ണ രോഗ വിമുക്തരായി മടങ്ങിയ നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങള്‍ പറയാനുണ്ട്.
ഇതൊരു മെഗാബിസിനസ് ആക്കാനോ വ്യാവസായികമായി മരുന്നുല്‍പ്പാദിപ്പിച്ച് ലാഭം കൊയ്യാനോ താല്‍പ്പര്യമില്ലെന്നും ബിനോയ്‌ പറയുന്നു.
കൂടാതെ, സോറിയാസിസ്, വൃക്കയിലെ കല്ല്‌, ഡിസ്ക്കുകളുടെ തേയ്മാനം/തകരാറ് മൂലമുള്ള നടുവേദന, വാത രോഗങ്ങള്‍ തുടങ്ങി അള്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ബിനോയ് വൈദ്യരുടെ അടുത്ത് ചികിത്സയുണ്ട്.
ജീവന്‍ ജ്യോതി ആയുര്‍വ്വേദ ഗൃഹ വൈദ്യശാല,
പയ്യന്നൂര്‍, കണ്ണൂര്‍
ഫോണ്‍ നമ്പര്‍:
0091 9048712570
0091 9400566214
ആദ്യ നമ്പരില്‍ വിളിച്ചു വൈദ്യരുമായി സംസാരിച്ചു.
നാട്ടിലുള്ള ഒരു രോഗിക്ക് വേണ്ടിയായിരുന്നു.
രോഗിയോട് വിളിച്ചു വിവരം പറയാന്‍ ആവശ്യപ്പെട്ടു.
ഹൃദയം തുറന്നുള്ള മേജര്‍ സര്‍ജറി സാധാരണക്കാരന് സാധ്യമല്ലാത്ത വിധം ചെലവേറിയതാണ്.
ശസ്ത്രക്രിയ വിധിക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് ഈ ചികിത്സ വളരെ ആശ്വാസകരമാവുമെന്നു മാത്രമല്ല, ഒരു സര്‍ജ്ജറിക്ക് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളും ഭീമമായ പണച്ചെലവും ഒഴിവായിക്കിട്ടുകയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ രോഗശമനം ലഭിക്കുകയും ചെയ്യും......

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ഏഴ് ദിവസം കൊണ്ട് 4 മുതല് 7 കിലോ വരെ ഭാരം കുറയ്ക്കാം
ഇത് ഒന്ന് പരീക്ഷിച്ചു നോക്ക്

ഒന്നാം ദിവസം
എല്ലാ പഴങ്ങളും - എത്ര വേണമെങ്കിലും എപ്പോള് വേണമെങ്കിലും കഴിക്കാം (തണ്ണിമത്തന് ധാരാളമായി കഴിക്കുക)
...
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഏത്തപ്പഴം, പഴം, ഉരുളക്കിഴങ്ങ് ഇവ കഴിക്കരുത്)

രണ്ടാം ദിവസം
എല്ലാ പച്ചക്കറികളും - എത്ര വേണമെങ്കിലും എപ്പോള് വേണമെങ്കിലും കഴിക്കാം
10-12 ഗ്ലാസ് വെള്ളം കുടിക്കുക
രാവിലെ ഒരു വലിയ ഉരുളക്കിഴങ്ങ് വേവിച്ച് കഴിക്കുക ബാക്കി ഉള്ള സമയങ്ങളില് പച്ച കറികള് പച്ച ആയോ വേവിച്ചോ കഴിക്കുക

മുന്നാം ദിവസം
പഴങ്ങളും പച്ചക്കറിയും - എത്ര വേണമെങ്കിലും എപ്പോള് വേണമെങ്കിലും കഴിക്കാം
മിക്സ് ആക്കി കഴിക്കുക
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഏത്തപ്പഴം, പഴം, ഉരുളക്കിഴങ്ങ് ഇവ കഴിക്കരുത്)
നാലാം ദിവസം

പാലും പഴവും കഴിക്കുക
3 ഗ്ലാസ് പാല്, 8 പഴം കുടാതെ കുറഞ്ഞ അളവില് സൂപ്പ് ഉണ്ടാക്കി കുടിക്കുക, സൂപ്പ് ഉണ്ടാക്കുന്ന വിധം താഴെ ഉണ്ട്.
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)

അഞ്ചാം ദിവസം
കുത്തലരി ചോറും ബീഫും (ബീഫ് മുന്ന് നേരം ആവശ്യത്തിന് മാത്രം)
8 തക്കാളി (തക്കാളി ഉറപ്പായും കഴിക്കണം)
കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക 15 ഗ്ലാസില് കൂടുതല് ആക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)

ആറാം ദിവസം
ബീഫും പച്ചക്കറിയും - എത്ര വേണമെങ്കിലും എപ്പോള് വേണമെങ്കിലും കഴിക്കാം
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)

ഏഴാം ദിവസം
കുത്തലരി ചോറും (2 തവി), പഴങ്ങളും പച്ചക്കറിയും (ആവശ്യം പോലെ)
പഴങ്ങള് ജ്യൂസ് ആക്കി കുടിക്കുക (ഫ്രൂട്ട് ജ്യൂസ് ഉറപ്പായും കഴിക്കണം)
10-12 ഗ്ലാസ് വെള്ളം കുടിക്കുക

സൂപ്പ് ഉണ്ടാക്കുന്ന വിധം
½ ലിറ്റര് വെള്ളം
6 സവാള
2 പച്ച മുളക്
1 തക്കാളി
ചെറിയ കഷ്ണം കാബേജ് അരിഞ്ഞത്
മല്ലി ഇല, ഉള്ളി തണ്ട്
സൂപ്പ് ഉണ്ടാക്കനുള്ള മിക്സ് വേണമെങ്കില് ചേര്ക്കാം
ഉപ്പ്, കുരുമുളക് പൊടി

ഈ ഏഴു ദിവസവും ചായ, കാപ്പി, മദ്യം ഇവ ഒഴിവാക്കുക, ഫ്രുട്ട് ജ്യൂസ് ഏഴാമത്തെ ദിവസം മാത്രമേ കുടിക്കാവു

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഗാനങ്ങളും സന്ദേശങ്ങളും വരുന്നത്.പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ.. വഴിയുണ്ട്. എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍. അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.

Vodafone – SMS “START DND” to 1909
Airtel – SMS “START DND” to 1909
Aircel – SMS “START DND” to 1909
MTS – SMS “START DND” to 1909
Reliance – SMS “START DND” to 1909
Tata Indicom – SMS “START DND” to 1909
Idea Cellular – SMS “START DND” to 1909
BSNL – SMS “STOP” to 1909 or "START 0" to 1909
Docomo - SMS “START DND” to 1909
ഈ SMS തികച്ചും സൌജന്യം ആണ്...!! പക്ഷെ മെസ്സേജ് സെന്റ്‌ ചെയ്യാന്‍ മൊബൈലില്‍ മിനിമം ബാലന്‍സ് ഉണ്ടാകണം..!!

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കൂ


Reporter 
ഗര്‍ഭിണികള്‍ക്ക് ഏറ്റവും ശ്രദ്ധവേണ്ട സമയമാണ് ആദ്യ മാസങ്ങളും പ്രസവമടുക്കുന്ന സമയവും. ഇതില്‍ പസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫ് ളൂയിഡ് പ്പെടുക തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും. എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.



വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്‌റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്‍ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.

പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും

ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്‍ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.
- See more at: http://pravasini.com/index.php?page=mycatpage&pid=2572&cid=17#sthash.H3Usp3hC.dpuf