2013 നവംബർ 16, ശനിയാഴ്‌ച

ഇന്ന് മറക്കാന്‍ പറ്റോത ദിവസംകൊണ്ട് ലോക ക്രിക്ക്റെലെ സച്ചിന്‍ വിരമിച്ചു 

2013 നവംബർ 15, വെള്ളിയാഴ്‌ച

കുട്ടികളെ ചതിക്കുന്ന ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റ് യൂസേഴ്‌സിന്റെ ലിസ്‌റ്റെടുത്താല്‍ ചെറുതല്ലാത്ത സ്ഥാനം കുട്ടികള്‍ക്കുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ആരാധകരായി ഇന്റര്‍നെറ്റില്‍ കയറുന്ന കുട്ടികള്‍ പിന്നെപ്പിന്നെ ഏത് വെബ്‌സൈറ്റിന്റെയും പൂട്ടുകള്‍ തുറന്നു കയറാന്‍ മിടുക്കന്മാരാവും. ഇന്റര്‍നെറ്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവര്‍ക്കു യാതൊരു ധാരണയുമില്ല. എത്രയൊക്കെ പറഞ്ഞു മനസിലാക്കിയാലും അപകടത്തില്‍ച്ചാടുന്നതു വരെ ഇവര്‍ കൂളായി ഇന്റര്‍നെറ്റിനെ സമീപിക്കുകയും ചെയ്യും. 

എന്തു വിവരവും ഫ്രീയായി ഇന്റര്‍നെറ്റിലൂടെ ലഭിക്കും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കുട്ടികള്‍ക്ക് ആവശ്യമില്ലാ ത്ത കാര്യങ്ങള്‍ പോലും അവരുടെ മുന്നിലേക്ക് എത്തുകയാണ്. സെക്ഷ്വല്‍, ഹേറ്റ്ഫുള്‍, വയലന്റ് സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടികളെ വീണ്ടും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കും. ഇതൊക്കെ അപകടകരവും നിയമവിരുദ്ധവുമാണെന്ന് കുട്ടികള്‍ അറിയുന്നില്ല. ഒരു കുട്ടി കണ്ടെത്തുന്ന ഇത്തരം സൈറ്റുകള്‍ വളരെപ്പെട്ടെന്ന് ഒരു സൗഹൃദവലയത്തെ ഇതിലേക്ക് ആകര്‍ഷിക്കും. വാതുവയ്പുക ളും പണമിടപാട് ആവശ്യം വരുന്നതുമായ സൈറ്റുകളാണ് മറ്റൊരു ഭീഷണി. കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ നോക്കാന്‍ പാടുള്ളതല്ല. ഗാംബ്‌ളിങ് സൈറ്റുകള്‍ മിക്കവയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കും. അച്ഛനമ്മമാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗാംബ്‌ളിങ് നടത്തുന്ന കുട്ടികള്‍ ഇന്ന് ധാരാളം.

ചില വെബ്‌സൈറ്റുകള്‍ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ഹീറോയിസം വളര്‍ത്താന്‍ ഇതു നല്ലതാണെന്ന് കുട്ടികള്‍ ചിന്തിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ചില സൈറ്റുകള്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും വൈറസ് ഡെവലപ്‌മെന്റ് കിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാണ്. സാഹസികത ആഗ്രഹിക്കുന്ന കുട്ടികള്‍ ഇത്തരം പ്രലോഭനങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്നത് ഇന്റര്‍നെറ്റ് എന്ന സേഫ് വേ. ഇമെയ്‌ലും ചാറ്റ് റൂമും വഴി കുട്ടികളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പെട്ടെന്നു കഴിയുന്നു. മാതാപിതാക്കളില്‍ നിന്ന് ഇത്തരം സൗഹൃദങ്ങള്‍ മറച്ചു വയ്ക്കുന്ന കുട്ടികള്‍ പെട്ടെന്നു തന്നെ ഇവരുടെ വലയില്‍ വീഴും. വിശ്വാസം നേടിയെടുത്തു എന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരിട്ടു കാണാന്‍ സൗകര്യമൊരുക്കും. ഒരിക്കല്‍ പരസ്പരം കണ്ടുപോയാല്‍ കുട്ടിയുടെ ജീവിതം അവിടെ തീരുന്നു. ശാരീരികമായും മാനസികമായും കുട്ടിക്ക് നേരിടേണ്ടി വരുന്ന പീഡനം ചെറിയ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

കുട്ടിയുടെ ഇമെയ്ല്‍ അക്കൗണ്ടില്‍ വരുന്ന താഴ്ത്തിക്കെട്ടുന്ന തോ മാനഹാനിയുണ്ടാക്കുന്ന തോ ഭീഷണിയുടെ സ്വരത്തിലു ള്ളതോ ആയ മെയ്‌ലുകള്‍ അവരെ നെഗറ്റിവായി ബാധിക്കുന്നു. ചാറ്റ്‌റൂമില്‍ എത്തുന്ന മെസെജു കളും ഇതേ പ്രശ്‌നം സൃഷ്ടിക്കും. കുട്ടികളുടെ മാനസികനിലയെത്തന്നെ താറുമാറാക്കാന്‍ ഇത്തരം മെയ്‌ലുകള്‍ക്കു കഴിയുന്നു. കുട്ടികള്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍ വന്‍ പ്രശ്‌നങ്ങളായി മുതിര്‍ന്നവരേയും ബാധിക്കാം. മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുന്നതും സൈബര്‍ െ്രെകം തന്നെയാണ്. അത് കുറ്റകരം എന്നതു മാത്രമല്ല, മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. നിയമ വശങ്ങളേക്കാള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതിനു കനത്ത വില കൊടുക്കേണ്ടി വരും. 

കുട്ടികള്‍ക്കും വേണം പ്രൈവസി. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. കുട്ടികളുടെ പെഴ്‌സണല്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. രക്ഷകര്‍ത്താക്കളുടെ സ മ്മതത്തോടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍, പേര്, വയസ്, സ്‌കൂളിന്റെ പേര്, കുടുംബം എന്നിവ യെക്കുറിച്ചൊന്നും പറയാന്‍ കുട്ടിക്കോ ചോദിക്കാന്‍ മറ്റുള്ളവര്‍ ക്കോ അധികാരമില്ല. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത് പിന്നീട് ഭീഷണികളായി തിരിച്ചടി ക്കും. മണിക്കൂറുകളോളം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിക്കുന്ന ഒരു കുട്ടി അറിവിന്റെ ലോകത്ത് സഞ്ചരിക്കുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടത് രക്ഷിതാക്കളാണ്. അവന് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇന്റര്‍നെറ്റ് എന്ന മായാലോകത്തിനു മുന്നില്‍ തീര്‍ത്തുകളയുന്നത്. കുട്ടികളുടെ ക്രിയാത്മകത തളച്ചിടപ്പെടുകയാണ്. കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇന്റര്‍നെറ്റിനു മുന്നി ലെ ഈ നീണ്ട മണിക്കൂറുകള്‍ മാത്രം മതിയാ കും. ഭീഷണികളും പ്രശ്‌നങ്ങളും ഇനിയും അവസാനിക്കുന്നില്ല. എന്നു കരുതി പേടിയോടെ കാണേണ്ടതുമല്ല ഇന്റര്‍നെറ്റ്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമിരുന്ന് അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംഭവിക്കാവുന്ന കുഴപ്പങ്ങളുടെ രത്‌നച്ചുരുക്കം മാത്രമാണിത്
ഇന്നും ഒരു പണിയും ഇല്ല എന്നു പറഞ്ഞു കുട 
വിപിന്‍‌ദാസ് ക്കായി നിര്‍വചനങ്ങളൊന്നും ഇംഗ്ലീഷ് ല്‍‌ കണ്ടെത്തിയില്ല.

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെടെണ്ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്റര്‍നെറ്റും,ഗെയിംസും  ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു "ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെട്ടറും ,ബ്ലാങ്കറ്റും ,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.... ,കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിഡേയ്സ്  എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " . അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്." ക്രിസ്തുമസോ???ആ ദിവസം വിന്റെര്‍ ഹോളിഡേയ്സ്നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? " ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലേക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍ "എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ " എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറൊരു അറ്റ്രാക്ഷന്‍  ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല . ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്നാ ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെഡി .

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്റെ ടൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച്  വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്ഷം എന്ന് പറഞ്ഞു സാന്താക്ലോസ്സിന്റെ മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??
മലക് പോകാന്‍ മലിട്ടികേണു
സ്ക്കൂളില്‍നിന്നും വന്നു കഴിഞ്ഞാല്‍  നേരെ കമ്പ്യൂട്ടറിന്‍റെടുത്തേയ്ക്കാണ്     ഉണ്ണിക്കുട്ടന്‍ പോകുന്നത്.  കമ്പ്യൂട്ടറില്‍  ഗെയിം കളിയ്ക്കാനിരുന്നാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഊണും ഇല്ല ഉറക്കവും ഇല്ലഎന്നും അമ്മയുടെയടുക്കല്‍നിന്നും വഴക്കും കേള്‍ക്കും..അന്നും കുറേ നേരമായിട്ടു കാണാഞ്ഞിട്ടാണ് ഉണ്ണിക്കുട്ടനെ തേടി അമ്മ   മുറിയിലേയ്ക്കു വന്നത്.

അമ്മ അവനോടു പറഞ്ഞുഉണ്ണിക്കുട്ടാ  കമ്പ്യൂട്ടറിലെ കളി   മതിയാക്ക് മോനെ പുറത്തു പോയി കളിയ്ക്ക്.എപ്പോഴുംഇതിലിങ്ങനെ കളിച്ചാല്‍ കണ്ണിനു കേടാ.ഉണ്ണിക്കുട്ടന്‍പറഞ്ഞുഅമ്മ പൊയ്ക്കൊദേ ഒരു കളി കൂടിഅതു കഴിഞ്ഞാലിപ്പം വരാംഅടുത്ത കളിയും ഉണ്ണിക്കുട്ടന്‍  കളിച്ചുഴിഞ്ഞുപിന്നെ വിചാരിച്ചു.ഒരു കളി കൂടി കഴിയട്ടെ.
 അപ്പോളാണ് ഒരു വിളി കേട്ടത്.ഉണ്ണിക്കുട്ടാ..ഉണ്ണിക്കുട്ടന്‍തിരിഞ്ഞും മറിഞ്ഞും നോക്കിഈ കംപ്യൂട്ടറില്‍നിന്നാണല്ലോ തന്നെ വിളിയ്ക്കുന്നത്.
  ആ അതെ ഞാന്‍തന്നെയാണ്നീ കളിയ്ക്കുന്ന കംപ്യൂട്ടര്‍തന്നെനിനക്കറിയുമോ.. ഒരുപാടു നേരം എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍എനിയ്ക്കും കുഴപ്പമാണെന്നുള്ളത്എന്‍റെ ഉള്ളിലും പല സാധനങ്ങളുമുണ്ട്.  ഇങ്ങനെ ഇടതടവില്ലാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി ചത്തു പോകുംഎനിയ്ക്കും ഒരു വിശ്രമമൊക്കെ വേണ്ടേ...
ഉണ്ണിക്കുട്ടന്‍ ചോദിച്ചുകമ്പ്യൂട്ടര്‍ചങ്ങാതീ എന്തൊക്കെയാണീപ്പറയുന്നത്അപ്പോള്‍വീണ്ടുംകമ്പ്യൂട്ടറിനകത്തുനിന്നും പറയാന്‍തുടങ്ങി.
           ഉണ്ണിക്കുട്ടാ..കേട്ടോളൂ. എനിയ്ക്കും ഒരുഹൃദയമുണ്ട്.  ഉണ്ണിക്കുട്ടനാകെ സംശയമായി. അവനതിശയത്തില്‍ ചോദിച്ചു.  ചങ്ങാതീ..നിനക്കും ഹൃദയമുണ്ടെന്നോ..  കമ്പ്യൂട്ടറുടനെ പറഞ്ഞു. അതെ. പ്രൊസസ്സെറെന്നാണ് ആള്‍ക്കാരതിനെ വിളിയ്ക്കുന്നത്നിരന്തരമായി എന്നെ പ്രവര്‍ത്തിപ്പിച്ചോണ്ടിരുന്നാല്‍ കുറേ കഴിയുമ്പോളത് ഒരുപാടു ചൂടാകുംഅതു തണുക്കാന്‍ ഫാനൊക്കെ അകത്തു പിടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേചൂടുകൂടി വന്നാല്‍അതങ്ങു ചത്തുപോകും.
പിന്നെയോ...എനിയ്ക്കും ഒരു തലച്ചോറുണ്ട്.ഉണ്ണിക്കുട്ടന് സംശയമായി . അയ്യോ നിനക്കും തലച്ചോറുണ്ടെന്നോ. ഉണ്ണിക്കുട്ടന് അതിശയമായി. അപ്പോള്‍ വീണ്ടും കമ്പ്യൂട്ടറു പറഞ്ഞു--  ഉണ്ണിക്കുട്ടനു വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലേ?  ആള്‍ക്കാരതിനെ റാമെന്നും മെമ്മറിയെന്നും ഒക്കെയാണു പറയുന്നത്. അതും ഒരു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കേടാകും.
എന്‍റെ തലച്ചോറു പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ നിങ്ങളു പറയും ഞാന്‍ തൂങ്ങി നില്‍ക്കുന്നെന്ന്.
ഇതേപോലെ എന്‍റെയുള്ളില്‍ നിങ്ങളുടെ അവയവങ്ങളെ പോലെ തന്നെ കുറേ സാധനങ്ങളുണ്ട്. നിരന്തരം ഒരു വിശ്രമവും തരാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി പ്രവര്‍ത്തിക്കാതെ യാകും. അപ്പോള്‍ നിങ്ങളുപറയും കംപ്യൂട്ടറിന്‍റെ പണി തീര്‍ന്നു. അതു ചത്തുപോയി എന്നൊക്കെ.ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍ കംപ്യൂട്ടറിന്‍റെ മദര്‍ ബോര്‍ഡു ചത്തു. ഹാര്‍ഡ് ഡിസ്ക്കു ചത്തു. പവര്‍ സപ്ലൈ പോയി എന്നൊക്കെയാണ്  അപ്പോള്‍ നിങ്ങളു പറയുന്നത്.
ഇത്രയും കേട്ടപ്പോള്‍  ഉണ്ണിക്കുട്ടന്‍പറഞ്ഞുചങ്ങാതീ എന്‍റ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍നിനക്ക് ഒരു വിശ്രമവും തരാതെ ഇങ്ങനെ കളിച്ചു കൊണ്ടിരുന്നത്.
അപ്പോള്‍  വീണ്ടും കമ്പ്യൂട്ടര്‍  ഉണ്ണിക്കുട്ടനോടു പറഞ്ഞുഉണ്ണിക്കുട്ടാ ഒരു കാര്യം കൂടി ഞാന്‍പറയാംപരമ രഹസ്യമാ.. പിന്നെ കുറേ നേരം എന്‍റെ കണ്ണ്--- എന്നു പറഞ്ഞാല്‍നിങ്ങളു കാണുന്ന ഈ സ്ക്രീനില്ലെ അത് ചൂടായിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു തരം അപകടകാരിയായ രശ്മികള്‍വരും അതും നിങ്ങടെ കണ്ണിനു കേടാ കേട്ടോഅതുകൊണ്ട് ആവശ്യത്തിനു മാത്രം നിങ്ങളെന്നോട് കളിയ്ക്കുക.അല്ലാത്തപ്പോളെന്നെ വിശ്രമിയ്ക്കാനനുവദിക്കുക.അതാണ്  നിങ്ങള്‍ക്കും എനിയ്ക്കും നല്ലത്.ഉണ്ണിക്കുട്ടന്‍പറഞ്ഞുശരി ചങ്ങാതീനീയൊരു നല്ല ചങ്ങാതി തന്നെയാഇത്രയും നല്ല കാര്യങ്ങളും നീ എനിയ്ക്കു പറഞ്ഞു തന്നല്ലോഇനിയും ഞാനാവശ്യത്തിനു മാത്രമെ നിന്നെ പ്രവര്‍ത്തിപ്പിക്കുകയുള്ളുപിറ്റെ ദിവസം തൊട്ട് ഉണ്ണിക്കുട്ടന്‍ വൈകിട്ടു വന്നാല്‍  കൂട്ടുകാരുമായി മുറ്റത്തും പറമ്പിലുമൊക്കെ പോയി കളിച്ചു തുടങ്ങി.വളരെ കുറച്ചു സമയം അത്യാവശ്യത്തിന് വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ മാത്രം കംപ്യൂട്ടറുപയോഗിച്ചു