2013 ഡിസംബർ 22, ഞായറാഴ്‌ച

അന്ന് എന്‍റെ സൌരയുഥത്തിന്‍റെ കേന്ദ്രം 7 ബി യില്‍ രണ്ടാം ബെഞ്ചിന്‍റെ അറ്റത്തായിരുന്ന കാലത്ത്
കണ്ണീരും ചോരയും വിയര്‍പ്പും നെടുവീര്‍പ്പും കൊട്ടുവായും കൂര്‍ക്കം വലിയും മിക്സ് ചെയ്ത് എഴുതിയ കടിഞ്ഞുല്‍ പ്രേമലേഖനം
സൂര്യനു ചുറ്റും നട്ടം തിരിയുന്ന 9 ഗ്രഹങ്ങളെ വരഞ്ഞിട്ട ആ വൃത്തിയുള്ള നോട്ടുബുക്കിലെക്ക് ആരും കാണാതെ തിരുകിക്കയറ്റിയതും;
സ്പെയിനില്‍ നിന്നും ഭുമിയെ ചുറ്റാന്‍ പുറപ്പെട്ട മെഗല്ലന്‍റെ കഥ പഠിച്ച ഒരു പിരീഡിന് ശേഷം 
എന്‍റെ ലേഖനം അവള്‍ വഴി ക്ലാസ് ടിച്ചര്‍ രാജഗോപാലന്‍ മാഷിലെക്കും, അവിടെ നിന്നും ഹെട്മാഷിലെക്കും എത്തിയ കാര്യം ഞാന്‍ അറിഞ്ഞതും
കൈവെള്ളയില്‍ കൊള്ളിയാന്‍ മിന്നിയതും 
ചുരുട്ടിക്കുട്ടിയ പ്രേമലേഖനം എന്‍റെ മുഖത്തേക്കും മെഗല്ലന്‍റെ കപ്പല്‍ സ്പെയിന്‍ തുറമുഖത്തേക്കും തിരിച്ചെത്തിയതും കഴിഞ്ഞിട്ടിത്രയായിട്ടും; എന്‍റെ ഭൂമി ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടും; ഇപ്പോഴും തോന്നും ഭുമിയെ ഒന്നുകൂടി ചുറ്റി വന്നാലോ എന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ