ഇന്റര്‍നെറ്റ് ബാങ്കിംഗ്
ബാങ്കില്‍ പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് 24 മണിക്കൂറും ബാങ്കിടപാടുകള്‍ നടത്താനാകും എന്നതാണ് ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പ്രത്യേകത. വായ്പാ തിരിച്ചടവ്, മൊബീല്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ പെയ്‌മെന്റ് തുടങ്ങിയവയൊക്കെ ഇതിലൂടെ സാധിക്കും. ഉപയോക്താവിന്റെ എക്കൗണ്ടിലെ പണം പ്രസ്തുത ബാങ്കിലെ മറ്റുള്ള എക്കൗണ്ടുകളിലേക്കോ അല്ലെങ്കില്‍ മറ്റ് ബാങ്കുകളുടെ എക്കൗണ്ടുകളിലേക്കോ കൈമാറ്റം (ഫണ്ട് ട്രാന്‍സ്ഫര്‍) ചെയ്യുകയും ആവാം. ഓരോ മാസത്തെയും ബാങ്ക് എക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവ ബാങ്കുകള്‍ ഇ-മെയ്‌ലായി നല്‍കുന്നുമുണ്ട്.
എങ്ങനെ തുടങ്ങാം: ഇന്റര്‍നെറ്റ് ബാങ്കിംഗിനുള്ള അപേക്ഷ ബാങ്കില്‍ നല്‍കുക. നിങ്ങള്‍ക്ക് യൂസര്‍ നെയിമും പാസ് വേഡും ബാങ്ക് നല്‍കും. ലോഗിന്‍ പാസ്‌വേഡ്, ട്രാന്‍സാക്ഷന്‍ പാസ്‌വേഡ് തുടങ്ങി രണ്ട് പാസ്‌വേഡുകളാണ് ലഭിക്കുന്നത്. ഇവ രണ്ടും മാറ്റി നിങ്ങളുടേതായ പാസ്‌വേഡുകള്‍ നല്‍കുക. പണം കൈമാറ്റം ചെയ്യുന്നതിന്, ആദ്യമേതന്നെ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നയാളുടെ പേരും എക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം.
സുരക്ഷ എങ്ങനെ ഉറപ്പാക്കാം
l പാസ്‌വേഡ് അതീവ രഹസ്യമായി സൂക്ഷിക്കുക, ജന്മദിനം, വീട്ടുപേര്, ടെലിഫോണ്‍ നമ്പര്‍, ഭാര്യയുടെയും മക്കളുടെയും
പേരുകള്‍ തുടങ്ങിയവയൊന്നും പാസ്‌വേഡായി ഉപയോഗിക്കരുത്.
l പാസ്‌വേഡില്‍ സ്‌പെഷല്‍ ക്യാരക്റ്ററുകള്‍ ഉപയോഗിക്കുക. മാത്രമല്ല അത് ഇടയ്ക്കിടെ മാറ്റുക.
l പൊതുവായ കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവയില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താതിരിക്കുക
l ബാങ്കിടപാടുകള്‍ അവസാനിച്ചാല്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യുക.
l ബ്രൗ സറുകളില്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സ്റ്റോര്‍
ചെയ്യുന്നതിനുള്ള അവസരം പൂര്‍ണമായും ഒഴിവാക്കുക
l അത്യാവശ്യ ഘട്ടങ്ങളില്‍ നെറ്റ് കഫേകളില്‍ നിന്നും ബാങ്ക് എക്കൗണ്ട് ആക്‌സസ് ചെയ്യേണ്ടിവന്നാല്‍ പിന്നീട് സുരക്ഷിതത്വമുള്ള കംപ്യൂട്ടര്‍ മുഖേന വീണ്ടും എക്കൗണ്ട് ആക്‌സസ് ചെയ്ത് പാസ്‌വേഡ് മാറ്റുക.
l എക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടും വരുന്ന ബാങ്കിന്റേത് എന്ന് തോന്നിക്കുന്ന ഇ-മെയ്‌ലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക
l ലോഗിന്‍ ചെയ്യാനും ട്രാന്‍സാക്ഷനും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതത്വം വര്‍ധി
പ്പിക്കും.
l ഇ-മെയ്‌ലിലെ ലിങ്കുകള്‍ മുഖേന ബാങ്ക് എക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാതിരിക്കുക.
l യൂസര്‍ നെയിമും പാസ് വേഡും കൊടുക്കുന്നതിനു മുമ്പ് ബ്രൗസര്‍ വിന്‍ഡോയില്‍ കാണുന്ന വിലാസം ബാങ്കിന്റേതാണെന്ന് ഉറപ്പാക്കുക
l ഒന്നിലധികം ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐ.ഡി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഓരോന്നിലും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക.
മൊബീല്‍ ബാങ്കിംഗ്
വിവിധ എക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റം, എക്കൗണ്ട് ബാലന്‍സ് അറിയല്‍, മുമ്പ് നടത്തിയിട്ടുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ, വായ്പയും നികുതിയും സംബന്ധിച്ച വിവരങ്ങള്‍, സിനിമ ടിക്കറ്റ് ബുക്ക്‌ചെയ്യല്‍, മൊബീല്‍ റീചാര്‍ജ്, ഡിടിഎച്ച് വരിസംഖ്യ, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, സമീപത്തെ എ.റ്റി.എമ്മോ, ബാങ്ക് ശാഖയോ കണ്ടെത്തല്‍ എന്നീ സേവനങ്ങള്‍ മൊബീല്‍ ബാങ്കിംഗ് മുഖേന സാധ്യമാകും. എക്കൗണ്ടിലെ തുക മിനിമം ബാലന്‍സില്‍ കുറയുക, എക്കൗണ്ടിലുണ്ടാകുന്ന ദൈനംദിന ഇടപാടുകള്‍, വായ്പ തിരിച്ചടവ് തിയതി തുടങ്ങിയവയെക്കുറിച്ചുള്ള അലര്‍ട്ട് മൊബീലിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
എങ്ങനെ തുടങ്ങാം: ജാവ, ജിപിആര്‍എസ് സൗകര്യമുള്ള മൊബീല്‍ ഫോണുകള്‍ വഴി ഇടപാടുകള്‍ നടത്താം. നിങ്ങള്‍ക്ക് എക്കൗണ്ടുള്ള ബാങ്കിലെത്തി മൊബീല്‍ ബാങ്കിംഗിന് രജിസ്റ്റര്‍ ചെയ്യുക. ഇതിനുള്ള ഫോം ഓണ്‍ലൈനായി ലഭിക്കും. എ.റ്റി.എം വഴി മൊബീല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിങ്ങള്‍ക്ക് ഒരു യൂസര്‍ നെയിമും മൊബീല്‍ പിന്‍ നമ്പറും (എംപിന്‍) ലഭിക്കുന്നു. പിന്നീട് നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ട സോഫ്റ്റ് വെയറിന്റെ ലിങ്ക് അയച്ച് തരുന്നു. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബീലിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തിത്തുടങ്ങാം.
എന്തൊക്കെ ശ്രദ്ധിക്കണം
l മൊബീല്‍ ഫോണ്‍ അല്ലെങ്കില്‍ സിം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ മൊബീല്‍
ബാങ്കിംഗ് സര്‍വീസില്‍ നിന്ന് ഡീരജിസ്റ്റര്‍ ചെയ്യുകയും സിംകാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്യുക.
l നിങ്ങളുടെ മൊബീല്‍ പിന്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുകയും അത് കൂടെക്കൂടെ മാറ്റുകയും ചെയ്യുക. മൊബീല്‍ പിന്‍
നമ്പറില്‍ അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിക്കുക.
l യൂസര്‍ ഐഡി, എംപിന്‍ എന്നിവ ടൈപ്പ് ചെയ്യുന്ന സമയത്ത് മൊബീല്‍ കീപാഡ് മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുക.
l ഉപയോഗിക്കാത്ത സമയത്ത് ഫോണ്‍ സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുക.
l ബ്ലാക്ക് ബെറി, ഐ-ഫോണ്‍ എന്നിവ നല്‍കുന്ന റീമോട്ട് -വൈപ് സേവനം ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിന്റെ ഉള്ളടക്കം
പൂര്‍ണമായും മായ്ച്ചു കളയുക.
lഎസ്.എം.എസ് മുഖേന പിന്‍ നമ്പര്‍, എക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് എന്നിവ ഒരിക്കലും അയക്കാതിരിക്കുക
l പിന്‍ നമ്പര്‍, പാസ് വേഡ്, എക്കൗണ്ട് നമ്പര്‍ എന്നിവ മൊബീലില്‍ സ്റ്റോര്‍ ചെയ്യാതിരിക്കുക
l നിങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന തുകയുടെ പരിധി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുക.
l ബാങ്ക് ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മൊബീല്‍ ബാങ്കിംഗ് വെബ്‌സൈറ്റില്‍ നിന്നും ലോഗ് ഔട്ട് ചെയ്ത് ബ്രൗസര്‍ ക്ലോ
സ് ചെയ്യുക.

മറ്റു സേവനങ്ങള്‍
ഡീമാറ്റ് എക്കൗണ്ട് & ഓണ്‍ലൈന്‍ ട്രേഡിംഗ്
വിവിധ ബാങ്കുകള്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അവയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇക്വിറ്റി പോര്‍ട്ട് ഫോളിയോ മാനേജ് ചെയ്യുന്നതിനും സാധിക്കും. ഉപയോക്താവിന്റെ എസ്.ബി എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ചെക്കുകള്‍ നല്‍കാതെ ഓഹരികള്‍ വാങ്ങാനാകും. ഓഹരി വിപണിയിലെ വില നിലവാരം തല്‍സമയം അറിയാമെന്നതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മികച്ച വില നേടുന്നതിനും സാധിക്കും.
വെല്‍ത്ത് മാനേജ്‌മെന്റ്
ഉപയോക്താവിന്റെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളും ബാങ്കുകള്‍ നല്‍കുന്നുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റിനായി പ്രത്യേക വിഭാഗം തന്നെ എസ്.ബി.ഐ അടുത്തിടെ തുടങ്ങിയിരുന്നു.
- See more at: http://www.dhanamonline.com/ml/articles/details/57/652#sthash.G7HweHnc.dpufവിവിധ ബാങ്കുകള്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അവയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇക്വിറ്റി പോര്‍ട്ട് ഫോളിയോ മാനേജ് ചെയ്യുന്നതിനും സാധിക്കും. ഉപയോക്താവിന്റെ എസ്.ബി എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ചെക്കുകള്‍ നല്‍കാതെ ഓഹരികള്‍ വാങ്ങാനാകും. ഓഹരി വിപണിയിലെ വില നിലവാരം തല്‍സമയം അറിയാമെന്നതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മികച്ച വില നേടുന്നതിനും സാധിക്കും.
വെല്‍ത്ത് മാനേജ്‌മെന്റ്
ഉപയോക്താവിന്റെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളും ബാങ്കുകള്‍ നല്‍കുന്നുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റിനായി പ്രത്യേക വിഭാഗം തന്നെ എസ്.ബി.ഐ അടുത്തിടെ തുടങ്ങിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ